പുരസ്‌കാരം സമ്മാനിച്ചു

Monday 26 May 2025 12:00 AM IST

മാള: കടലായിൽ പരമേശ്വരൻ സ്മാരക പുരസ്‌കാരം ആലുവ തെക്കേ വാഴക്കുളം കാവ്യകലാകേന്ദ്രം ആചാര്യൻ മോഹനൻ നായർക്ക്.

10,001 രൂപയും മൊമെന്റോയും അടങ്ങുന്ന അടങ്ങുന്ന പുരസ്‌കാരം ആചാര്യൻ മോഹനൻ നായർക്ക് ബെന്നി ബെഹ്‌നാൻ എം.പി സമ്മാനിച്ചു. അക്ഷരശ്ലോക രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് തോമസ് അദ്ധ്യക്ഷയായി. എഴുത്തുകാരൻ ബോണി തോമസ് മുഖ്യാതിഥിയായി. ചടങ്ങിൽ ഡോ. കെ.വി.വാസുദേവൻ നമ്പൂതിരി,വടക്കേടത്ത് പത്മനാഭൻ, എം. എൻ. ഇന്ദുലേഖ , വിയോ വർഗീസ് എന്നിവരെ ആദരിച്ചു. ശ്രീകുമാർ മേലേടം,പി.കെ. ബിന്ദു ശ്രീധരൻ കടലായിൽ എന്നിവർ പ്രസംഗിച്ചു.