കളക്ടറേറ്റ് മാർച്ച് 28 ന് 

Monday 26 May 2025 12:22 AM IST

ചങ്ങനാശേരി:നെൽ കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 28 ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. സമരത്തിന്റെ ഭാഗമായി പോസ്റ്റർ പ്രചരണ ജാഥ സമിതി രക്ഷാധികാരി വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റജീന അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സം ഈപ്പൻ, പി.ആർ സതീശൻ, ജോസ് കാവനാട്, പി.വേലായുധൻ, ഷാജി മുടന്തഞ്ജലി, സന്തോഷ് പറമ്പിശ്ശേരി, മാത്യൂസ് കോട്ടയം, സുനിക് ജോർജ്, സണ്ണി തോമസ്, വിനോദ് കോവൂർ, അജയകുമാർ, ജോഷി നെടുമുടി, സാലി മലരിക്കൽ എന്നിവർ പങ്കെടുത്തു.