ഭിന്നശേഷി സൗഹൃദ വീട് സമർപ്പിച്ചു
Monday 26 May 2025 12:16 AM IST
പാനൂർ: കരിയാട് താവുമ്പ്രം 21ാം വാർഡ് ജനകീയ കമ്മിറ്റി നിർമ്മിച്ച ഭിന്നശേഷി സൗഹൃദ വീട് സമർപ്പണം കരിയാട് നടന്നു. നഗരസഭ ചെയർമാൻ കെ.പി ഹാഷിം താക്കോൽ ദാനം നടത്തി. 21ാം വാർഡിലെ ഭിന്നശേഷിക്കാരിയായ വളഞ്ഞപറമ്പത്ത് സീനയ്ക്ക് വേണ്ടിയാണ് വാർഡിലെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചുനൽകിയത്. വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലറും ജനകീയ കമ്മിറ്റി ചെയർമാനുമായ എൻ.എ കരീം അദ്ധ്യക്ഷത വഹിച്ചു. ഉമൈസ തിരുവമ്പാടി, അൻസാർ അണിയാരം, അൻവർ കക്കാട്ട്, പി.കെ രാജൻ, ടി.എച്ച് നാരായണൻ, ഇസ്മായിൽ കരിയാട്, രാജേഷ്, ഡോ. മധുസൂദനൻ, വി. രാജൻ, രാജൻ ശബരി, അനീഷൻ മേസ്തിരി, ഖാലിദ് പിലാവുള്ളതിൽ എന്നിവർ സംസാരിച്ചു. കൺവീനർ വിനോദ് കരിയാട് സ്വാഗതവും ജോയിന്റ് കൺവീനർ വി.വി അഷ്റഫ് നന്ദിയും പറഞ്ഞു.