പാചകസഹായി നിയമനം

Monday 26 May 2025 1:10 AM IST

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പാചകസഹായികളെ താത്കാലികമായി നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 വയസിന് മുകളിൽ പ്രായമുള്ള പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ രേഖകളോടെ സീനിയർ സൂപ്രണ്ട്, ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽസ്‌കൂൾ, പുന്നപ്ര,വാടയ്ക്കൽ പി.ഒ.- 688003, ആലപ്പുഴ എന്ന വിലാസത്തിൽ ഫോൺ നമ്പർ സഹിതം29ന് വൈകിട്ട് നാല് മണിക്ക് മുമ്പായി അപേക്ഷ നൽകണം. ഫോൺ. 7902544637.