ത്രിവേണിമെഗാ മാർട്ട് ആരംഭിച്ചു

Monday 26 May 2025 12:10 AM IST

അമ്പലപ്പുഴ: ത്രിവേണി മെഗാ മാർട്ട് അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപം ദേശീയപാതയോരത്തേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു.കൺസ്യൂമർ ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.ഓമനക്കുട്ടൻ അദ്ധ്യക്ഷനായി.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാബാലൻ ആദ്യ വിൽപ്പന നടത്തി.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീജ രതീഷ്, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.സിയാദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി.വേണുലാൽ,വി.അനിത,പഞ്ചായത്തംഗം കെ.മനോജ് കുമാർ,പ്ലാക്കുടി ലൈൻ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കരുമാടി ശശി, വേലപ്പൻ, കൺസ്യൂമർ ഫെഡ് മാർക്കറ്റിംഗ് മാനേജർ സി.എ.അജയകുമാർ എന്നിവർസംസാരിച്ചു. റീജിയണൽ മാനേജർ പി.സുനിൽ സ്വാഗതം പറഞ്ഞു.