പണ്ഡിറ്റ് കറുപ്പൻ ജയന്തി ആഘോഷം

Monday 26 May 2025 1:17 AM IST

അമ്പലപ്പുഴ: വ്യാസമഹാസഭ ആലപ്പുഴ ജില്ലാ കമ്മറ്റി പണ്ഡിറ്റ് കറുപ്പൻ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻ്റ് കെ.ഡി .രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി.പീതാംബരൻ അദ്ധ്യക്ഷനായി. ക്വിസ് മത്സര വിജയികൾക്ക് എസ്.സജി സമ്മാനദാനം നടത്തി.സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ കാർത്തികേയൻ മുഖ്യ പ്രഭാഷണം നടത്തി. ഖജാൻജി കെ.കനകേശ്വരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വിജയൻനളന്ദ, സംസ്ഥാന സമിതിയംഗം പ്രദീപ് തോപ്പിൽ, താലൂക്ക് പ്രസിഡന്റ് എൽ ദാസപ്പൻ, അനിൽ എസ്. അറപ്പയിൽ, കെ.ആർ. മോഹനൻ, വി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.