കലവൂരിൽ സ്ട്രീറ്റ് ആർട്ട് പദ്ധതി
Monday 26 May 2025 1:17 AM IST
ആലപ്പുഴ: സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘാടക സമിതിയും ജില്ലാ പഞ്ചായത്തിന്റെ ആർട്ട് അക്കഡമിയും ചേർന്ന് കലവൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സ്ട്രീറ്റ് ആർട്ട് പദ്ധതി ആരംഭിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിലെ 50 ഓളം വിദ്യാർത്ഥികളും ഫ്ളോറൻസ് ബിനാലെ, ബിന്ദി രാജഗോപാൽ, സുരാജ് രവീന്ദ്രൻ, ബി.എഫ്.എ ബിരുദധാരികളായ സൽമാൻ ഫസൽ, അഖിൽ അശോക്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ഉദയമ്മ തുടങ്ങിയവർ പങ്കെടുത്തു.