ഉത്തരവുകൾ അപ്രായോഗികം

Sunday 25 May 2025 10:21 PM IST

ആലപ്പുഴ: സ്വകാര്യബസുകളുടെയും യാത്രക്കാരുടെയും സുരക്ഷയുടെ പേരിൽ സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മിഷണർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ അപ്രായോഗികവും നിയമപരമായ പിൻബലം ഇല്ലാത്തതുമാണെന്ന് കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ (കെ.ബി.ടി.എ) ആലപ്പുഴ ജില്ലാകമ്മറ്റിയോഗം ആരോപിച്ചു. വിദ്യാർത്ഥി കൺസഷൻ കാലോചിതമായി പുതുക്കി നിശ്ചയിക്കാതിരിക്കുക, സ്വാകാര്യബസ് ജീവനക്കാർക്ക് മാത്രം പൊലീസ് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുക തുടങ്ങിയവ ജനാധിപത്യ ഭരണകൂടത്തിന് ചേർന്നതല്ലെന്നും ആരോപിച്ചു. ജില്ലാപ്രസിഡന്റ് പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്.എം.നാസർ,എൻ.സലിം, ടി.പി.ഷാജിലാൽ,സുനീർ ഫിർദോസ്,ബിജു ദേവിക,റിനു സഞ്ചാരി,സിയാദ് കല്പക,സനൽ സലിം എന്നിവർ സംസാരിച്ചു.