ചിറക്കൽ റെയിൽവേ സ്റ്റേഷൻ ചരിത്രപൈതൃകമായി നിലനിർത്തണം: കോവിലകം ജനകീയ കൂട്ടായ്മ

Monday 26 May 2025 10:20 PM IST
ശതാബ്ദി പിന്നിട്ട ചിറക്കൽ ചരിത്രപൈതൃക റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടുന്നതിനെതിരേ പ്രദേശവാസികളുടെ ജനകീയ കൂട്ടായ്മ പ്രതിഷേധിക്കുന്നു.

ചിറക്കൽ: 121 വർഷം പഴക്കമുള്ള ചിറക്കൽ റെയിൽവേ സ്റ്റേഷൻ കോലത്തുനാട് പൈതൃക നഗരി സ്റ്റേഷനായി സംരക്ഷിച്ച് നിലനിർത്തണമെന്നും അടച്ചുപൂട്ടാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം ജനകീയ കൂട്ടായ്മ കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടു. കെ.വി. സുമേഷ് എം.എൽ.എ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. അന്നത്തെ ചിറക്കൽ മഹാരാജയായിരുന്ന സി.കെ. കേരളവർമ്മ പള്ളിക്കുന്ന് സെൻട്രൽ ജയിലിനും റെയിൽവേക്കും സ്ഥലം വിട്ടുകൊടുത്ത കാര്യവും യോഗം അനുസ്മരിച്ചു. ജയിലിൽ കുറ്റവാളികൾ ഇല്ലാതാകുന്ന കാലം ആ സ്ഥലം കോവിലകത്തിന് തിരിച്ചു നൽകണമെന്ന് അന്നത്തെ ചിറക്കൽ മഹാരാജാവ് ബ്രിട്ടീഷ് - മലബാർ കളക്ടറോട് ഒരു വ്യവസ്ഥവച്ചിരുന്നു. യാത്രക്കാർ ഇല്ലാതായാൽ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി സ്ഥലം രാജവംശത്തിന് തിരികെ നൽകണമെന്ന ഒരു ഉടമ്പടി കൂടി അന്ന് വയ്ക്കാമായിരുന്നുവെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. യാത്രക്കാർക്കുള്ള സൗകര്യം വർദ്ധിപ്പിക്കാനും കൊവിഡിനു മുമ്പ് ചിറക്കലിൽ നിർത്തിയിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നും എം.എൽ.എ

ചിറക്കൽ കോവിലകം സി.കെ. രാമവർമ്മ വലിയ രാജ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, ചാമുണ്ഡി കോട്ടം സംരക്ഷണ സമിതി സെക്രട്ടറി സി.കെ. സുരേഷ് വർമ്മ, ഡോ. സുമ സുരേഷ് വർമ്മ, ചാമുണ്ഡി കോട്ടം മാതൃസമിതി പ്രസിഡന്റ് ഷീന ഷാജി, സൗമ്യ, മോഹനൻ സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട്, നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഡിനേഷൻ കമ്മിറ്റി നിർവാഹക സമിതി അംഗം രാജൻ തീയറേത്ത്, അഞ്ചു കണ്ടിപറമ്പ് റസിഡൻസ് അസോസിയേഷൻ പ്രതിനിധി അഡ്വ. അംബികാസുതൻ, ചിറ റസിഡൻസ് പ്രസിഡന്റ് പ്രദീപൻ, ഗേറ്റ് റസിഡൻസ് പ്രസിഡന്റ് പി.വി. സുകുമാരൻ, കെ.പി. മോഹനൻ, ബിജുല ഷാജി, നോവലിസ്റ്റ് രാജൻ അഴീക്കോടൻ തുടങ്ങിയവർ പ്രസംഗിച്ചു.