പ്രതിഭകളെ അനുമോദിച്ചു
Monday 26 May 2025 1:21 AM IST
അമ്പലപ്പുഴ:കരൂർ എവർഷൈൻ പബ്ലിക് ലൈബ്രറി ആൻഡ് കലാ- കായിക സാംസ്കാരിക സംഘടന വിവിധ പരീക്ഷകളിൽ ഉന്നത വിജയംനേടിയവരെയുംഅഖിലേന്ത്യ ഡെഫ് ബാഡ്മിന്റൺ മത്സരത്തിൽ മെഡൽ നേടിയ ഭരത് കൃഷ്നേയും അനുമോദിച്ചു.എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ ജില്ലാപ്രസിഡന്റ് അലിയാർ എം.മാക്കിയിൽ അദ്ധ്യക്ഷനായി.പുറക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി .എസ്.മായാദേവി,അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ അപർണ്ണ സുരേഷ്,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ സുഭാഷ്,പുറക്കാട് പഞ്ചായത്തംഗം ഡി.ശ്രീദേവി, എം.വേലുധരൻ, പി.എം. മുരുകേഷ്, ആർ.രാജേഷ് ജെ. ദീപ് എന്നിവർ സംസാരിച്ചു.