നഗരത്തിലെ കാനകൾ വൃത്തിയാക്കി

Monday 26 May 2025 12:00 AM IST
ചാലക്കുടി സൗത്ത് ജംഗ്ഷനിലെ കാനയിൽ അടി‌്‌ുകൂടിയ മണ്ണ് മാറ്റുന്നു

ചാലക്കുടി: മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ ആരംഭിച്ച കാനകൾ വൃത്തിയാക്കുന്ന പ്രവർത്തനം പ്രധാന കേന്ദ്രങ്ങളിലെത്തി. സൗത്ത് ജംഗ്ഷനിലെ കാന, സ്ലാബുകൾ പൊളിച്ച് മണ്ണ് മാറ്റൽ ഞായറാഴ്ച നടന്നു. വലിയ തോതിൽ മണ്ണടിഞ്ഞ് ഇവിടെ വെള്ളത്തിന്റെ ഒഴുക്കു തടസപ്പെട്ടിരിക്കുകയാണ്. മണ്ണ് പൂർണ്ണമായും മാറ്റിക്കഴിഞ്ഞാൽ മഴവെള്ളം പള്ളിത്തോട്ടിൽ എത്തിച്ചേരും. ഇതോടെ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവധി ദിവസമായിട്ടും സഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും ശുചീകരണ പ്രവർത്തനങ്ങളിൽ വ്യാപൃതരായി. ഹിറ്റാച്ചി ഉപയോഗിച്ചാണ് മണ്ണ് നീക്കിയത്. ഏതാനും ദിവസമായി നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനം നടന്നുവരുന്നുണ്ട്.