കൈയെഴുത്ത് ബൈബിൾ പ്രകാശനം
Monday 26 May 2025 1:37 AM IST
നെടുമങ്ങാട് : തേവൻപാറ മതബോധന സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ശതാബ്ദി അനുസ്മരണ കൈയെഴുത്ത് ബൈബിൾ പ്രകാശനം ചെയ്തു. ഫാ.വിനോദ് ജെയിംസിന്റെ അദ്ധ്യക്ഷതയിൽ ഡോ.വിൻസൻ കെ. പീറ്റർ,കൺവീനർ ലിൻസി ജി.പി, ഡൊമിനിക്, ലൂസി, അക്സ എന്നിവർക്ക് കൈയെഴുത്ത് പ്രതി കൈമാറി പ്രകാശനം നിർവഹിച്ചു. കൺവീനർ ലിൻസി ജി.പി ആണ് എഴുത്തിന് നേതൃത്വം കൊടുത്തത്. പ്രധാന അദ്ധ്യാപകൻ വിജയനാഥ് സ്വപ്ന ബൈബിളെഴുത്തിന്റെ ഏകോപനം നിർവഹിച്ചു. 2500 എ-3 സൈസ് പേജുകളിലായി 44 ഇടവക വിശ്വാസികൾ ചേർന്നാണ് ബൈബിൾ എഴുതി പൂർത്തിയാക്കിയത്.