നെയ്യാറ്റിൻകര താലൂക്കിൽ നെട്ടോട്ടമോടി ഇലക്ട്രിസിറ്റിയും ഫയർഫോഴ്സും

Monday 26 May 2025 12:53 AM IST

ഉദിയൻകുളങ്ങര: കാലവർഷക്കെടുതിയിൽ വീടുകളുടെ പുറത്ത് വീണ ഇലക്ട്രിസിറ്റി വൈദ്യുത ലൈനുകളും കാറ്റത്ത് കടപുഴകിയ മരങ്ങൾ നീക്കാനും അപകടകരമായി നിൽക്കുന്നവയെ മുറിച്ചുമാറ്റാനുമായി ദിവസങ്ങളായി പാറശാല, നെയ്യാറ്റിൻകര മേഖലകളിലെ ഫയർഫോഴ്സും ഇലക്ട്രിസിറ്റി ജീവനക്കാരും രാപ്പകലില്ലാതെ നെട്ടോട്ടമോടുകയാണ്.

വേണ്ടത്ര സജീകരണങ്ങളില്ല

പാറശാല ഫയർഫോഴ്സിൽ 30 ഓളം ജീവനക്കാരാണ് അവധിയിൽപോകാതെയും വിശ്രമമില്ലാതെയും ദിവസങ്ങളായി പ്രവർത്തിച്ചുവരുത്. എന്നാൽ ഇവർക്ക് വേണ്ടത്ര സജീകരണങ്ങളില്ല. ആശ്രയം തേടി വിളിക്കുന്നിടത്ത് പെട്ടെന്നൊടിയെത്താൻ മൂന്നു വാഹനങ്ങൾ മാത്രമാണ് ഈ ഫയർ സ്റ്റേഷനിൽ ഉള്ളത്. സമാന പ്രവർത്തനങ്ങളിൽ ദിവസങ്ങളായി കരാർ ജോലി അടക്കം ഇലക്ട്രിസിറ്റി ജീവനക്കാരും മുന്നിൽതന്നെയുണ്ട്. ലീവിൽ പോയവരും നെയ്യാറ്റിൻകര താലൂക്കിലെ അപകടമറിഞ്ഞ്

മടങ്ങിയെത്തി പ്രവർത്തന രംഗത്തുണ്ട്.