കളരിത്തറ നാടിനു സമർപ്പിച്ചു

Monday 26 May 2025 12:59 AM IST

ഉദിയൻകുളങ്ങര: അമ്പലം ദക്ഷിണ മണ്ണാറശാല കൊടുംകര ശ്രിനാഗർഭഗവതികാവിൽ പുതിയതായി നിർമ്മിച്ച കളരിത്തറ തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ്മ നാടിന് സമർപ്പിച്ചു. ആർ.എസ്.എസ് ഗ്രാമജില്ലാ കാര്യവാക് കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. രമേഷ്.ആർ.നായർ ഗുരുക്കൾ,സി.സി.സതിശ്ചന്ദ്ര ഗുരുക്കൾ എന്നിവർ വിഷയാവതരണം നടത്തി. പന്മന ആശ്രമം സെക്രട്ടറി ഗിരിഷ് കുമാർ,കൊല്ലയിൽ അജിത്കുമാർ,മഞ്ചവിളാകം ജയകുമാർ,ആർഷ വിദ്യാപ്രതിഷ്ഠാൻ സംയോജകൻ വി.എം.അജയകുമാർ എന്നിവർ സംസാരിച്ചു.