കോൺഗ്രസ് ധർണ
Monday 26 May 2025 1:01 AM IST
പാറശാല: കെൽപാമിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ചെങ്കൽ പാറശാല ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കെൽപാം ഓഫീസിന് മുന്നിൽ നടന്ന ധർണ മുൻ എം.എൽ.എ എ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ഭുവനചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഡോ.ആർ.വത്സലൻ,അഡ്വ.ജോൺ,വട്ടവിള വിജയൻ,കൊറ്റാമം വിനോദ്, എം.ആർ.സൈമൺ,പാറശാല സുധാകരൻ,ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ,കൊല്ലിയോട് സത്യനേശൻ, വി.ശ്രീധരൻ നായർ,കൊറ്റാമം ലിജിത് എന്നിവർ സംസാരിച്ചു.