അവാർഡ്ദാനം
Monday 26 May 2025 1:01 AM IST
പാറശാല: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പനച്ചമൂട് മേഖല മദ്രസ വിദ്യാത്ഥികളുടെ മെറിറ്റ് എക്സലൻസ് അവാർഡ് മീറ്റ് ജില്ലാ ആൻഡ് സെക്ഷൻസ് ജഡ്ജി എ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പൊഴിയൂരിൽ നടന്ന ചടങ്ങിൽ മേഖല പ്രസിഡന്റ് അമാനുള്ള മിഫ്ത്താഹി അദ്ധ്യക്ഷത വഹിച്ചു. ഡി.കെ.ജെ.യു താലൂക്ക് ജനറൽ സെക്രട്ടറി പൂവച്ചൽ ഫിറോസ് ഖാൻ ബാഖവി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി അൽ അമീൻ അൽ ഖാസിമി സ്വാഗതം പറഞ്ഞു. മേഖലയിലെ ജമാഅത്ത് ഭരണസമിതി ഭാരവാഹികൾ,മേഖല മു അല്ലിമീൻ അംഗങ്ങൾ എന്നിവർ സംസാരിച്ചു.