കവിതാ സമാഹാരം

Monday 26 May 2025 1:03 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ ശശിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് അച്ഛൻരാജാവ് എന്ന കവിതാ സമാഹാരം പുറത്തിക്കുന്നു. ജൂൺ 1ന് രാവിലെ 10ന് ആറ്റിങ്ങൽ ഗവ.കോളേജ് ഓഡിറ്റേറിയത്തിൽ നഗരസഭാ ചെയർപേഴ്സൺ എസ്.കുമാരി കവിതാ സമാഹാരം ശ്രീകലയ്ക്ക് നൽകി പ്രകാശനം ചെയ്യും. സാംസ്‌കാരിക സമ്മേളനം പകൽക്കുറി വിശ്വൻ ഉദ്ഘാടനം ചെയ്യും. കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യപ്രഭാഷണം നടത്തും.