നിയമവിരുദ്ധ മത്സ്യബന്ധനം ബോട്ട് കസ്റ്റഡിയിൽ
Monday 26 May 2025 2:00 AM IST
ബേപ്പൂർ: നിയമവിരുദ്ധമായി കരവലി, രാത്രികാല മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ് മെൻ്റ് കസ്റ്റഡിയിലെടുത്തു. പുതിയാപ്പ സ്വദേശി അഭിലാഷിൻ്റെ ഉടമസ്ഥതയിലുള്ള സനാതനം എന്ന ബോട്ടാണ് പിടികൂടിയത്. ബോട്ടിൽ നിന്നും കണ്ടുകെട്ടിയ മത്സ്യം ലേലത്തിൽ വില്പന നടത്തിയ ശേഷം തുക സർക്കാറിലേക്ക് അടവാക്കുകയും തുടർ നിയമ നടപടിക്കായി ജില്ല ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. ബേപ്പൂർ ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ വി. സുനീറിൻ്റെ നിർദ്ദേശപ്രകാരം മറൈൻ എൻഫോഴ്സ്മെൻ്റ് ഇൻസ്പക്ടർ ഓഫ് ഗാർഡ് ഷൺമുഖൻ്റെ നേതൃത്വത്തിൽ ഫിഷറീസ് ഗാർഡുമാരായ കെ ഹരിദാസൻ, അരുൺ. കെ, റസ്ക്യൂ ഗാർഡുമാരായ താജുദ്ദീൻ, വിഘ്നേശ് എന്നിവരാണ് രാത്രികാല പട്രോളിംഗ് സംഘത്തിൽ ഉണ്ടായിരുന്നത്.