റഷ്യൻ ആക്രമണം: യുക്രെയിനിൽ 14 മരണം

Monday 26 May 2025 7:06 AM IST

കീവ്: യുക്രെയിനിൽ ശക്തമായ വ്യോമാക്രമണം നടത്തി റഷ്യ. 14 പേർ കൊല്ലപ്പെട്ടു. 60ലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 289 ഡ്രോണുകളും 69 മിസൈലുകളുമാണ് റഷ്യ യുക്രെയിന്റെ വിവിധ ഭാഗങ്ങൾ ലക്ഷ്യമാക്കി വിക്ഷേപിച്ചത്. ഇതിൽ 266 ഡ്രോണുകളും 45 മിസൈലുകളും തങ്ങൾ തകർത്തെന്ന് യുക്രെയിൻ സൈന്യം പറഞ്ഞു. റഷ്യൻ ആക്രമണങ്ങളിൽ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി യു.എസിനോടും യൂറോപ്യൻ രാജ്യങ്ങളോടും ആവശ്യപ്പെട്ടു. യു.എസിന്റെ മദ്ധ്യസ്ഥതയിൽ യുക്രെയിനിൽ വെടിനിറുത്തലിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് റഷ്യ ആക്രമണം കടുപ്പിക്കുന്നത്.