വീണ്ടും കൊവിഡ് പിടിമുറുക്കുന്നു: ഒരാഴ്ചക്കിടെ 1000 പുതിയ കേസുകൾ: ഏറ്റവും കൂടുതൽ കേരളത്തിൽ

Monday 26 May 2025 1:29 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ കാെവിഡ് കേസുകളുടെ എണ്ണം കൂ‌ടുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 752 പുതിയ കേസുകളാണ് ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 335 കേസുകളാണ്. ഇതോടെ സംസ്ഥാനത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 430 ആയി. മഹാരാഷ്ട്രയിൽ 153ഉം ഡൽഹിയിൽ 99ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് രണ്ട് പുതിയ കൊവിഡ് വകഭേദങ്ങൾ കണ്ടെത്തിയെന്നാണ് അധികൃതർ അറിയിക്കുന്നത്.

ഇന്ന് രാവിലെ സർക്കാർ പുറത്തിറക്കിയ കണക്കുകൾ പ്രകാരം 83 കേസുകൾ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തു, കർണാടക 47, ഉത്തർപ്രദേശ്15, പശ്ചിമബംഗാൾ 12 എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിലെ കണക്ക്. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതൽ.ഇവിടങ്ങളിലെ ഭൂരിപക്ഷം കേസുകളും വീട്ടിൽ തന്നെ പരിചരിക്കാൻ കഴിയുന്നവയാണെന്നാണ് റിപ്പാേർട്ട്.