മമ്മൂട്ടിയുടെ വൺ ഒക്ടോബറിൽ, ചിത്രീകരണം തിരുവനന്തപുരത്തും എറണാകുളത്തും
മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷമവതരിപ്പിക്കുന്ന വൺ ഒക്ടോബറിൽ ചിത്രീകരണമാരംഭിക്കും. ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ബോബി സഞ്ജയ് ടീമാണ്. ബോബി - സഞ്ജയിയുടെ രചനയിൽ ആദ്യമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
ഇപ്പോൾ എറണാകുളത്ത് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിൽ അഭിനയിച്ച് വരികയാണ് മമ്മൂട്ടി. ഓണത്തിന് ശേഷം ഷൈലോക്കിന്റെ ചിത്രീകരണം വീണ്ടും കോയമ്പത്തൂരിലേക്ക് ഷിഫ്ട് ചെയ്യും. ഒക്ടോബർ പത്ത് വരെയാണ് ഷൈലോക്കിന്റെ ചിത്രീകരണം ചാർട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബർ മൂന്നാം വാരമാണ് വണ്ണിന്റെ ചിത്രീകരണം തുടങ്ങുന്നത്. തിരുവനന്തപുരവും എറണാകുളവുമാണ് ലൊക്കേഷനുകൾ. ഇച്ചായീസ് പ്രൊഡക്ഷൻസാണ് വൺ നിർമ്മിക്കുന്നത്.