തുണിക്കടയുടെ പൂട്ട് തകർത്ത് മോഷണം

Tuesday 27 May 2025 1:10 AM IST

വിഴിഞ്ഞം: മുക്കോല -ഉച്ചക്കട റോഡിൽ പെട്രോൾ പമ്പിനു സമീപം റോയൽ മെൻസ് വെയർ റെഡിമെയ്ഡ് കടയുടെ പൂട്ടുകൾ തകർത്ത് മോഷണം. ഇന്നലെ നാലു മണിയോടെയാണ് സംഭവം. വസ്ത്രശേഖരം, വിവിധതരം വാച്ചുകൾ, പെർഫ്യൂമുകൾ നാലായിരത്തിലധികം രൂപ എന്നിവയാണ് മോഷ്ടിച്ചത്. ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. മാസ്ക് ധരിച്ച രണ്ടുപേരാണ് മോഷണം നടത്തുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്നത്. ചാക്കുകളിൽ നിറച്ച് വസ്ത്രശേഖരം ഇരുചക്ര വാഹനത്തിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു.