വ്യസനസമേതം ബന്ധുമിത്രാദികൾ  ജൂൺ 13ന്

Tuesday 27 May 2025 6:00 AM IST

അനശ്വര രാജൻ നായികയായി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ ജൂൺ 13ന് തിയേറ്രറുകളിൽ എത്തും. 'ഗ്രൂവ് വിത്ത് ഗ്രാൻഡ് മാ' എന്ന ഹാഷ് ടാഗോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രൊമോ വിഡിയോ സോഷ്യൽ മീഡിയ തരംഗമാകുന്നു. അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവരാണ് പ്രൊമോ വിഡിയോയിൽ .ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. വാഴ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് . ഛായാഗ്രഹണം- റഹീം അബൂബക്കർ, എഡിറ്റർ- ജോൺകുട്ടി, ഗാനരചന- മനു മൻജിത്, വിനായക് ശശികുമാർ, ബ്ലാക്ക്, സുശാന്ത് സുധാകരൻ, സംഗീതം- അങ്കിത് മേനോൻ, പി.ആർ. ഒ എ.എസ്. ദിനേശ്.