പവൻ കല്യാണിന്റെ ഒജി സെപ്തം. 25ന്

Tuesday 27 May 2025 6:00 AM IST

പവൻ കല്യാൺ നായകനായി സുജിത് സംവിധാനം ചെയ്യുന്ന ഒജി സെപ്തംബർ 25ന് ലോക വ്യാപകമായി തിയേറ്ററിൽ. പവൻ കല്യാൺ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായശേഷം റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. പവന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപായിരുന്നു ഒജിയുടെ ചിത്രീകരണം. പവൻ കല്യാൺ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിൽ പ്രിയങ്ക മോഹൻ ആണ് നായിക. ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി പ്രതിനായകനായി എത്തുന്നു. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ പ്രകാശ് രാജും അർജുൻ ദാസും ശ്രിയ റെഡ്ഡിയും ഹരീഷ് ഉത്തമനും പ്രധാന വേഷത്തിൽ എത്തുന്നു.രവി കെ. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

ആർ.ആർ.ആർ നിർമ്മിച്ച ഡിവിവി പ്രൊഡക്ഷൻസാണ് നിർമ്മാണം. അതേസമയം പവൻ കല്യാൺ നായകനായ ആക്ഷൻ ചിത്രം ഹരഹര വീര മല്ലു ജൂൺ 16ന് റിലീസ് ചെയ്യും.ജ്യോതി കൃഷ്ണയും കൃഷ് ജഗർ ലമുടിയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഒൗറംഗസേബിന്റെ കീഴിലെ മുഗൾ സാമ്രാജ്യകാലത്തെ സാഹസികതയുടെ കഥയാണ് പറയുന്നത്.

നിധി അഗർവാൾ, ബോബി ഡിയോൾ, നാസർ, രഘുബാബു, സുനിൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.