അശ്ലീല ചിത്രത്തിൽ അഭിനയിച്ചതിൽ കുറ്റബോധമില്ലെന്ന് ബിപാഷ
കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ ജിസം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഇൗ സിനിമ ചെയ്യരുതെന്ന് പലരും ഉപദേശിച്ചതായി ബോളിവുഡ് താരം ബിപാഷ ബസു. പ്രായപൂർത്തിയായവർക്ക് മാത്രമുള്ള ഉള്ളടക്കം കാരണം ഇൗ ചിത്രത്തിൽ വേഷമിടുന്നതിനെ പലരും എതിർത്തു. ആളുകളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ നടി എന്ന നിലയിൽ അത്തരമൊരു ചിത്രം ചെയ്യരുതെന്ന അഭിപ്രായം ഉയർന്നു. എന്നാൽ സിനിമയുടെ കഥ ഒരുപാട് ഇഷ്ടമായി എന്നും സിനിമ ചെയ്യാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നുമാണ് മറുപടി പറഞ്ഞത്. തനിക്ക് ഭ്രാന്താണെന്ന് മാനേജർ പോലും കരുതി. എന്നാൽ അത് തനിക്ക് ഗുണം ചെയ്തു. സ്ത്രീകൾ നെഗറ്റീവ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അതുവരെയുണ്ടായിരുന്ന മുൻധാരണകൾ എല്ലാം മാറി. അതിനാൽ എനിക്ക് അതൊരു വഴിത്തിരിവായിരുന്നു. അമിത് സക്‌സേന സംവിധാനം ചെയ്ത ജിസത്തിൽ ജോൺ എബ്രഹാമും ബിപാഷയുമാണ് പ്രധാന താരങ്ങൾ. ജോൺ എബ്രഹാം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു . അതേസമയം പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണ് ബിപാഷ.
2015 ൽ ആണ് ബിപാഷ ബസു അവസാനമായി സിനിമയിൽ അഭിനയിച്ചത്. കരൺസിംഗ് ഗ്രോവറുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു .
വിവാഹം കഴിഞ്ഞ് ആറുവർഷത്തിനുശേഷം 2022 നവംബർ 12ന് ബിപാഷയ്ക്കും കരണിനും ആദ്യത്തെ കുഞ്ഞ് പിറന്നു. അടുത്തിടെ ഡേഞ്ചറസ് എന്ന വെബ് സീരിസിൽ ബിപാഷ വേഷമിട്ടു.