പിച്ചക്കാരനിൽ നിന്ന് കോടിശ്വരനായി ധനുഷ് , കുബേര ടീസർ
Tuesday 27 May 2025 6:00 AM IST
ധനുഷ് നായകനായി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന കുബേര എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടീസർ പുറത്ത്. രണ്ട് ഗെറ്റപ്പിൽ ചിത്രത്തിൽ ധനുഷ് എത്തുന്നു. ഭിക്ഷാടനം നടത്തി ജീവിതം മുന്നോട്ടുപോകുന്ന മനുഷ്യൻ പെട്ടെന്ന് ഒരു സാഹചര്യത്തിൽ കോടീശ്വരനായി മാറുന്നതാണ് കഥ.
നാഗാർജുന, രശ്മിക മന്ദാന എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മേഡ് ഇൻ ഹെവൻ, സഞ്ജു പദ്മാവത് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിംായ സർദും പ്രധാന വേഷത്തിൽ എത്തുന്നു. ദേവിശ്രീ പ്രസാദ് ആണ് സംഗീതം.
ഛായാഗ്രഹണം നികേത് ബൊമ്മി. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറിൽ സുനിൽ സാരംഗ്, പുഷ്കര രാം മോഹൻ റാവു എന്നിവരാണ് നിർമ്മാണം. ജൂൺ 20ന് ചിത്രം തിയേറ്ററിൽ എത്തും.