ഹിറ്റ് 4, എസ്.പി വീരപ്പനായി കാർത്തി

Tuesday 27 May 2025 6:00 AM IST

തെലുങ്ക് സിനിമയിലെ പ്രശസ്തമായ സിനിമാറ്റിക് യൂണിവേഴ്സായ ഹിറ്റ് വേർഡിന്റെ ഹിറ്റ് 4ൽ കാർത്തി നായകൻ. കാർത്തിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുതിയ പോസ്റ്റർ പുറത്ത്. എസ്.പി. വീരപ്പൻ എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. നാലാം ഭാഗം തമിഴിലും തെലുങ്കിലുമായാണ് ഒരുങ്ങുന്നത്. നാനി നായികയായി മേയ് 1ന് ആഗോള റിലീസായി എത്തിയ ഹിറ്റ് 3 നാലുദിവസംകൊണ്ട് ആഗോള ഗ്രോസ് കളക്‌ഷനിൽ 101 കോടി പിന്നിട്ടിരുന്നു. ആദ്യ രണ്ട് ഭാഗങ്ങൾ ഒരുക്കിയ സൈലേഷ് കൊളാനു ആണ് മൂന്നാം ഭാഗം സംവിധാനം ചെയ്തത്.