കവിതാ ശില്പശാല

Tuesday 27 May 2025 1:17 AM IST

തിരുവനന്തപുരം:പട്ടത്തെ ജോസഫ് മുണ്ടശ്ശേരി സാംസ്കാരിക പഠനകേന്ദ്രത്തിൽ കുട്ടികൾക്കായി നടത്തിയ കവിതാ ശില്പശാല ഡോ.എൻ.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ.വി.എൻ.മുരളി അദ്ധ്യക്ഷത വഹിച്ചു.ശില്പശാലയിൽ മികച്ച കവിതകൾ രചിച്ച എ.എസ്.അജയദേവ്,എം.എസ്.ഊർമ്മിള,പി.കെ.ദേവാഞ്ജന എന്നിവർക്ക് ക്യാഷ് അവാർഡ് നൽകി.വട്ടപ്പറമ്പിൽ പീതാംബരൻ,ഡോ.പി.സോമൻ എന്നിവർ ശില്പശാല നയിച്ചു.പഠനകേന്ദ്രം സെക്രട്ടറി വി.രാധാകൃഷ്ണൻ,ഡോ.എസ്.രാജശേഖരൻ,ചന്ദ്രസേനൻ മിതൃമ്മല എന്നിവർ സംസാരിച്ചു.