മേൽബാര അംബേദ്ക്കർ ഗ്രാമ പദ്ധതി ഉദ്ഘാടനം ഇന്ന്
Monday 26 May 2025 9:32 PM IST
ഉദുമ: പട്ടികജാതി വികസന വകുപ്പ് ഒരു കോടി ചെലവഴിച്ച് നടപ്പിലാക്കിയ മേൽബാര അംബേദ്ക്കർ ഗ്രാമം വികസന പദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം ഇന്ന് വകുപ്പുമന്ത്രി ഒ.ആർ.കേളു നിർവ്വഹിക്കും. രാവിലെ 10ന് മേൽബാരെ നഗറിൽ ശിലാഫലകം അനാഛാദനം ചെയ്ത ശേഷം മാങ്ങാട് ബാരെ ജി.ഡബ്ലിയു.എൽ.പി സ്‌കൂളിൽ പൊതുസമ്മേളനം നടക്കും. അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എയുടെ ശുപാർശപ്രകാരമാണ് മേൽ ബാരയിൽ അംബേദ്കർ ഗ്രാമം അനുവദിച്ചത്.നവീകരണം ആവശ്യമായ 20 വീടുകൾ പദ്ധതി വഴി പൂർത്തിയാക്കി. 550 നീളത്തിൽ പുതിയ കോൺക്രീറ്റ് റോഡും നിർമ്മിച്ചു. നിലവിലെ പൊതു കിണർ നവീകരിക്കുകയും പുതിയൊരു കുഴൽ കിണർ കൂടി സ്ഥാപിച്ച് എല്ലാ വീടുകളിലേക്കും വെള്ളമെത്തിക്കുന്നതിന് പൈപ്പ് ലൈനും സ്ഥാപിച്ചു.