കോൺഗ്രസ് എസ് പുന:സ്ഥാപക വാർഷികഘോഷം

Monday 26 May 2025 9:38 PM IST

കണ്ണൂർ: കോൺഗ്രസ് എസ് പുന:സ്ഥാപക വാർഷികാഘോഷം നാളെ രാവിലെ 10 മണിക്ക് കണ്ണൂർ ചേംബർ ഹാളിൽ നടക്കും.കോൺഗ്രസ് എസ് സ്ഥാന പ്രസിഡന്റും സംസ്ഥാന രജിസ്‌ട്രേഷൻ, പുരാവസ്തു , മ്യൂസിയം വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ സി.പി.എം. ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് എസ് ദേശീയ സെക്രട്ടറി ഉമേഷ് ചന്ദ്ര ശർമ്മ മുഖ്യ പ്രഭാഷണം നടത്തും.ദേശീയ സംസ്ഥാന നേതാക്കൾ സംബന്ധിക്കും. വിവിധ ജില്ലകളിൽ നിന്നായി അഞ്ഞൂറ് പ്രതിനിധികൾ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പളളി, ജില്ലാ പ്രസിഡന്റ് കെ.കെ.ജയപ്രകാശ്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ഇ.പി.ആർ വേശാല, യു.ബാബു ഗോപിനാഥ്, ഐ.ഷിഹാബുദീൻ ജില്ലാവൈസ് പ്രസിഡന്റ് കെ.എം.വിജയൻ എന്നിവർ പങ്കെടുത്തു