വീടിന് മുകളിൽ മരം വീണ് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്

Tuesday 27 May 2025 2:22 AM IST

അരൂർ: മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ ആഞ്ഞിലി മരം വീണ് വീട് പൂർണ്ണമായി തകർന്നു. 2 പേർക്ക് പരിക്ക്. എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡ് നെടുംമ്പള്ളി വക്കച്ചന്റെ വീടാണ് തകർന്നത്. വീടിനുള്ളിലുണ്ടായിരുന്ന വക്കച്ചന്റെ മരുമകൾ മെറ്റിൽഡയ്ക്കും കുഞ്ഞിനുമാണ് പരിക്കേറ്റത്. ഇരുവരേയും എറണാകുളം ലിസി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.