ജില്ലയിൽ പരക്കെ മഴ

Tuesday 27 May 2025 12:22 AM IST

ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് ശരാശരി 50.14 മി.മീറ്റർ മഴ. എല്ലാ താലൂക്ക് പരിധികളിലും പരക്കെ മഴ പെയ്തു. ഏറ്റവും കൂടുതൽ മഴപെയ്തത് മാവേലിക്കര താലൂക്കിലാണ്.

തോട്ടപ്പളളി സ്പിൽവേയുടെ 40 ഷട്ടറുകളിൽ 38 എണ്ണം തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ പൊഴി മുറിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. തണ്ണീർമുക്കും ബണ്ടിന്റെ 90 ഷട്ടറുകളും 4 ലോക്ക് ഗേറ്റുകളും തുറന്നിട്ടുണ്ട്. അന്ധകാരനഴിയിലെ 20 ഷട്ടറുകളിൽ 7 ഷട്ടറുകൾ തുറന്നിട്ടുണ്ട്. പൊഴി മുറിക്കുന്നതിനുളള നടപടികൾ ആരംഭിച്ചു.

ജില്ലയിൽ മഴ

(മി.മീറ്ററിൽ)​ ചേർത്തല: 47.5 കാർത്തികപ്പള്ളി: 37.8 മങ്കൊമ്പ്: 57.2 മാവേലിക്കര: 66.2 കായംകുളം: 42