മരംവീണ് മേൽക്കൂര തകർന്നു

Tuesday 27 May 2025 1:29 AM IST

അമ്പലപ്പുഴ: തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണ് കുറവൻതോട് ഭാഗത്ത് വീടു തകർന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് കണ്ണങ്ങേഴം വീട്ടിൽ അഷറഫിന്റെ വീടിന് മുകളിലേക്കാണ് സമീപവാസിയുടെ മരം കടപുഴകി വീണത്. വാർപ്പ് കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് കോൺക്രീറ്റ് പാളികൾ അടർന്നു. മരവും മരച്ചില്ലകളും വീണ് വീടിനോട് ചേർന്ന് ഉണ്ടായിരുന്ന തോട്ടത്തിൽ വീണ് വാഴകളും പച്ചക്കറി കളുംനശിച്ചു. ശബ്ദം കേട്ട് അഷ്റഫും കുടുബവും പുറത്തേക്ക് ഓടിയതിനാൽ ആളപായമുണ്ടായില്ല.