വൈദ്യുതപോസ്‌റ്റ് ഒടിഞ്ഞുവീണു
Tuesday 27 May 2025 1:29 AM IST
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് തലേക്കെട്ട് - സെന്റ് മേരീസ് ചാപ്പൽറോഡിൽ തലേക്കെട്ട് - സെന്റ് മേരീസ് ചാപ്പൽറോഡിൽ ശക്തമായ കാറ്റിൽ വൈദ്യുത പോസ്‌റ്റ് നിലം പൊത്തി. ഈ സമയം വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പുന്നപ്ര ദേശീയ പാതയിലെത്താൻ നിരവധി പേർ സഞ്ചരിക്കുന്ന റോഡാണിത്. കാർമൽ പോളിടെക്നിക്, അറവുകാട് ഹൈസ്കൂൾ, സെന്റ് ഗ്രിഗോരിയസ് കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികളും ഇതുവഴിയാണ് പോകുന്നത്. പോസ്‌റ്റിനോടൊപ്പം കൂറ്റൻ മരവും നിലം പൊത്തി. മണിക്കൂറുകളുടെ ശ്രമഫലമായാണ് റോഡിലെ തടസം നീക്കിയത്. പ്രദേശത്ത് ഏറെനേരം വൈദ്യുതിയും നിലച്ചു.