ഓപ്പൺ ടർഫ് തകർന്നു
Tuesday 27 May 2025 1:29 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ കായിക പ്രേമികളുടെ ഇഷ്ട സ്ഥലമായ അമ്പലപ്പുഴയിലെ ആദ്യത്തെ ഓപ്പൺ ടർഫ് ശക്തമായ കാറ്റിലും മഴയിലും തകർന്നു. ഞായറാഴ്ച രാത്രി 9 ഓടെ ആയിരുന്നു കച്ചേരി മുക്കിന് കിഴക്കുഭാഗത്തായുള്ള ക്രിക്കറ്റ് ടർഫ് തകർന്നത്. ഇരുമ്പു തൂണുകൾ ഓരോന്നായി നിലംപൊത്തി. മൊത്തം 20 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത് 22 യാർഡ് ഉള്ള ഓപ്പൺ ടർഫ് ദാമു എന്ന യുവ സംരഭകന്റേതാണ്. ഒരു ബിസിനസ് എന്നതിലുപരി ക്രിക്കറ്റ് കോച്ചിംഗ്, ടൂർണമെന്റ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ച് പുത്തൻ പ്രതിഭകളെ വർത്തെടുക്കാൻ ഈ ഗ്രൗണ്ടിന് സാധിച്ചിരുന്നു.