മരം കട പുഴകി,​ മൂന്ന് വീടുകൾക്ക് നാശം

Tuesday 27 May 2025 1:35 AM IST

മുഹമ്മ: ശക്തമായ കാറ്റിലും മഴയിലും വീട്ടുമുറ്റത്തെ കൂറ്റൻ തമ്പകമരം വീണ് മൂന്ന് വീടുകൾക്ക് നാശം സംഭവിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് മേക്കാട്ടുവെളി വി.പൊന്നപ്പന്റെ വീട്ടുമുറ്റത്തെ മരമാണ് കടപുഴകി വീണത്. പൊന്നപ്പന്റെ വീട്ടിലെ ടോയ്ലെറ്റും വരാന്തയിലെ ടിൻ ഷീറ്റ് മേൽക്കൂരയും തകർന്നു. അയൽപക്കത്തെ മനോഹരന്റെ വീടിന്റെ ഒരു ഭാഗവും മുറ്റത്തെ ടിൻ ഷീറ്റ് മേൽക്കൂരയും തകർന്നു. ഇതിന് വടക്കേ വീടായ പാപ്പറമ്പിൽ പവിത്രന്റെ വീട്ടുമുറ്റത്തെ ടിൻ ഷീറ്റ് മേൽക്കൂരയും തകർന്നു.

സമീപത്തെ കള്ളിക്കാട് കുടുംബ ക്ഷേത്രത്തിലെ ചെറുപുന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് ക്ഷേത്ര കമ്മിറ്റി ഓഫീസ് തകർന്നു.