കമ്പ്യൂട്ടർ കോഴ്സുകൾ
Tuesday 27 May 2025 1:36 AM IST
ആലപ്പുഴ: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ അടൂർ സബ് സെന്ററിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി പാസായവർക്കായി നാല് മാസം ദൈർഘ്യമുളള ഡേറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം), പ്ലസ് ടു (കൊമേഴ്സ്), ബി.കോം, എച്ച്.ഡി.സി, ജെ.ഡി.സി യോഗ്യതയുളളവർക്ക് മൂന്ന് മാസം ദൈർഘ്യമുള്ള കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ജി.എസ്.ടി യുസിംഗ് ടാലി എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.lbscentre.kerala.gov.in. ഫോൺ: 9947123177.