സിവിൽ സർവ്വീസ് പരിശീലനം

Tuesday 27 May 2025 12:36 AM IST

ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം നൽകുന്നു.ചെലവ് സർക്കാർ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും മത്സ്യഭവനുകളിൽ ലഭ്യമാണ്.പൂരിപ്പിച്ച അപേക്ഷഫോറം ജൂൺ 14 ന് മുമ്പായി മത്സ്യഭവനുകളിൽ സമർപ്പിക്കണം.ബിരുദ തലത്തിൽ 60 ശതമാനം മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. സിവിൽ സർവ്വീസ് അക്കാഡമി, പ്ലാമൂട്, തിരുവനന്തപുരം എന്ന സ്ഥാപനം മുഖേനയാണ് പരിശീലനം.ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കൂ.എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കുംതിരെഞ്ഞെടുക്കുന്നത്.