ഒ.എൻ.വി പുരസ്കാര വിതരണം ഇന്ന്
Tuesday 27 May 2025 1:01 AM IST
തിരുവനന്തപുരം: ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന ഒ.എൻ.വി സാഹിത്യ പുരസ്കാരം കവി പ്രഭാവർമ്മയ്ക്ക് ഒ.എൻ.വിയുടെ ജന്മദിനമായ ഇന്ന് വൈകിട്ട് 5.45ന് വഴുതയ്ക്കാട് ടാഗോർ തീയേറ്ററിൽ അടൂർ ഗോപാലകൃഷ്ണൻ നൽകും. തുടർന്ന് ഒ.എൻ.വി ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യ ഗായകരായ വിധുപ്രതാപ്, അപർണ രാജീവ്,കല്ലറ ഗോപൻ,ജി.ശ്രീറാം,രാജീവ് ഒ.എൻ.വി, കമുകറ ശ്രീകുമാർ,ഖാലിദ്,കാഞ്ചന ശ്രീറാം,മീനാക്ഷി എന്നിവർ അവതരിപ്പിക്കും.സൂര്യഗാഥ ഗായകവൃന്ദത്തിലെ ഇരുപത്തഞ്ചോളം കലാകാരന്മാരും പങ്കെടുക്കും.