പോളിടെക്നിക് പ്രവേശനം

Tuesday 27 May 2025 1:01 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം.യോഗ്യത: പത്താം ക്ലാസ്.അപേക്ഷാഫോം, പ്രോസ്‌പെക്ടസ് എന്നിവ www.polyadmission.org/kgte വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോം, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, 25 രൂപ അപേക്ഷാഫീസ് എന്നിവ സഹിതം കോളേജ് ഓഫീസിൽ നൽകണം.എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ഉണ്ടായിരിക്കും.പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 10ന് വൈകിട്ട് 4നകം നൽകണം.