കുറ്റപത്രം സെൻസർ ചെയ്തത്: അനിൽ അക്കര
Tuesday 27 May 2025 12:02 AM IST
തൃശൂർ: കരുവന്നൂർ കേസിലെ ഇ.ഡി കുറ്റപത്രം ബി.ജെ.പി നേതാക്കൾക്കായി എമ്പുരാൻ സിനിമ സെൻസർ ചെയ്‌തതു പോലെ സി.പി.എമ്മിന് ഗുണകരമാക്കിയെന്ന് എ.ഐ.സി.സി അംഗം അനിൽ അക്കര പറഞ്ഞു. മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരെ പ്രതി ചേർത്തെങ്കിലും ഭാവിയിൽ സി.പി.എമ്മിന് ഗുണമാകുന്ന വിധത്തിലാണ് കുറ്റപത്രം നൽകിയത്. സി.പി.എം സെക്രട്ടറിമാർ പാർട്ടിക്കായി കളവ് കാണിച്ചുവെന്നാണ് കുറ്റപത്രം പറയുന്നത്. എന്നാൽ അന്വേഷണഘട്ടത്തിലുള്ള ഇ.ഡിയുടെ പത്രക്കുറിപ്പുകളിൽ സി.പി.എം ജില്ലാ സെക്രട്ടറിമാർ കരുവന്നൂർ ബാങ്ക് തട്ടിപ്പിലൂടെ വ്യക്തിപരമായ നേട്ടമുണ്ടാക്കിയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കുറ്റപത്രത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിമാർ പാർട്ടിക്കായി കളവ് കാണിച്ചെന്ന് രേഖപ്പെടുത്തുന്നത് ആസൂത്രിതമാണെന്നും അക്കര ആരോപിച്ചു.