നോട്ട് ബുക്കുകളുടെ വിതരണം
Tuesday 27 May 2025 1:00 AM IST
കോവളം: ജനക്ഷേമ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകൾ നൽകി. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാപഞ്ചായത്ത് അംഗം ഭഗത് റൂഫസ്,വെങ്ങാനൂർ പഞ്ചായത്തംഗം അഷ്ടപാലൻ,മരിയൻ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഷീമ.എസ്.എച്ച്,കായൽ ഫോട്ടോഗ്രാഫർ സന്തോഷ്,ജനക്ഷേമ സംഘം പ്രസിഡന്റ് സമ്പത്ത്, ആർട്ടിസ്റ്റ് ഗിരിജ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.