ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ്
Tuesday 27 May 2025 1:03 AM IST
തിരുവനന്തപുരം: ചെസ് അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ ചെസ് അസോസിയേഷൻ ഒഫ് ട്രിവാൻഡ്രവും ജി.കാർത്തികേയൻ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് ജൂൺ 1ന് നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ നടക്കും.31വരെ രജിസ്റ്റർ ചെയ്യാം.ചാമ്പ്യൻഷിപ്പിന്റെ ആദ്യ നാല് സ്ഥാനങ്ങൾ നേടുന്നവർക്ക് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നേരിട്ട് പങ്കെടുക്കാം.ഫോൺ:919048643887.