രാസലഹരിയുമായി അറസ്റ്റിൽ
Tuesday 27 May 2025 1:07 AM IST
കൊച്ചി: ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപം രാസലഹരിയുമായി മലപ്പുറം വേങ്ങര കൂട്ടീരിവീട്ടിൽ മുഹമ്മദ് അബ്ദുൾ ബാസിതിനെ (30) കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. 1.07 ഗ്രാം എം.ഡി.എം.എയും 10.20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കളമശേരി ഇൻസ്പെക്ടർ എം. ലത്തീഫിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.