റെയിൽപാളത്തിൽ മരം വീണ് സർവീസ് മുടങ്ങി

Tuesday 27 May 2025 12:08 AM IST
അമല ചൂരക്കാട്ടുകര റെയിൽപാളത്തിൽ ഇന്നലെ പുലർച്ചെ മരം പൊട്ടി വീണ നിലയിൽ

പേരാമംഗലം: തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൃശൂർ - ഗുരുവായൂർ റെയിൽപാളത്തിൽ മരം വീണതിനെ തുടർന്ന് മൂന്ന് ട്രെയിൻ സർവീസുകൾ മുടങ്ങി. അമല ചൂരക്കാട്ടുകര റെയിൽപാളത്തിന് സമീപം നിന്നിരുന്ന സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരമാണ് റെയിൽ പാളത്തിലേക്ക് കടപുഴകി വീണത്. ഇത് ഓവർഹെഡ് ഇലക്ട്രിക് ലൈനിനും തകരാറുണ്ടാക്കി. പുലർച്ചെ 5:50നും 6:50നും ഗുരുവായൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകളും, രാവിലെ ഏഴരയ്ക്ക് തൃശൂർ ഭാഗത്തുനിന്ന് ഗുരുവായൂരിലേക്ക് പോകേണ്ട ട്രെയിനും ഇതോടെ റദ്ദാക്കി. രാവിലെ എട്ടോടെ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരക്കൊമ്പ് മാറ്റി എട്ടേ കാലോടെ ഗതാഗതം പുനഃസ്ഥാപിച്ചു. സമീപത്തെ മരങ്ങളും മുറിച്ചുമാറ്റി.