ശാസ്താംപാട്ട് കലാകാരസംഘം
Tuesday 27 May 2025 12:12 AM IST
കൊടുങ്ങല്ലൂർ : ദേവസ്വം ബോർഡുകളിൽ ശാസ്താംപാട്ട് കലാകാരന്മാർക്ക് അർഹമായ പ്രാതിനിധ്യം ലഭ്യമാക്കണമെന്ന് അഖില കേരള ശാസ്താംപാട്ട് കലാകാരസംഘം കൊടുങ്ങല്ലൂർ മേഖല എട്ടാമത് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജനാർദ്ദനൻ മണത്തല ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എസ്.എസ്. അജയൻ അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം കുമാരനാശാൻ അവാർഡുകളും സോമൻ അഞ്ചങ്ങാടി പുസ്തകവും വിതരണം ചെയ്തു. എ.ആർ.സുബ്രഹ്മണ്യൻ, ഷിബു തൃപ്പേകുളം, സുനി ചക്കര പാടം, സുബീഷ് കൊട്ടിക്കൽ, വിനു പെരിഞ്ഞനം, മേഖല സെക്രട്ടറി പ്രകാശൻ, ട്രഷറർ വേണുഗോപാൽ ആശാൻ എന്നിവർ സംസാരിച്ചു. ശാസ്താംപാട്ട് മഹോത്സവത്തിന് 15 അംഗ ആഘോഷ കമ്മിറ്റി ചെയർമാനായി സതീഷ് വള്ളിവട്ടത്തെയും കൺവീനറായി ശ്രീകാന്ത് മഞ്ജുഷയെയും തിരഞ്ഞെടുത്തു.