എസ്.സാബുവിനെ ആദരിച്ചു
Tuesday 27 May 2025 12:13 AM IST
കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാർ സർവ്വേ ആൻഡ് ലാൻഡ് റിക്കോർഡ്‌സ് വകുപ്പ് മികച്ച താലൂക്ക് സർവ്വേയറായി തെരഞ്ഞെടുത്ത എസ്.സാബുവിനെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. സാബുവിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്. സാബു ഉപഹാരം സമ്മാനിച്ചു. മണ്ഡലം പ്രസിഡന്റ് പി.വി. രമണൻ, പുല്ലൂറ്റ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജി. മുരളി എന്നിവർ ഷാൾ അണിയിച്ചു.ചടങ്ങിൽ കെ.പി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.എസ്. തിലകൻ, സുലൈമാൻ പാരി പറമ്പിൽ, സി.ആർ. പമ്പ,രാജൻ മേനോൻ,കെ.രതീഷ്, ഇ.വി. സന്തോഷ്, ഇ.എച്ച്. ജയൻ എന്നിവർ സംസാരിച്ചു. സാബുവിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.