പുരസ്‌കാരം സമർപ്പിച്ചു

Tuesday 27 May 2025 12:14 AM IST

കൊടുങ്ങല്ലൂർ: ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് ബാലസാഹിത്യ സമിതി ഏർപ്പെടുത്തിയ പി.നരേന്ദ്രനാഥ് പുരസ്‌കാരം മുരളീധരൻ ആനാപ്പുഴയ്ക്ക് സിപ്പി പള്ളിപ്പുറം സമർപ്പിച്ചു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ.മീരാഭായി ഉദ്ഘാടനം ചെയ്തു. സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. തങ്കരാജ് ബാലശ്രീ മാസിക പ്രകാശനം ചെയ്തു. വി.ആർ.നോയൽ രാജ് ഏറ്റുവാങ്ങി. കെ.വി അനന്തൻമാസ്റ്റർ, പ്രൊഫ: സി.ജി.ചെന്താമരാക്ഷൻ, ഒ. എം. ദിനകരൻ,കെ.എ.വത്സല, ഷീന, ബക്കർ മേത്തല, അജിത്കുമാർ ഗോതുരുത്ത് ഇ.എൻ.രാധാകൃഷ്ണൻ,മുരളീധരൻ ആനാപ്പുഴ എന്നിവർ പ്രസംഗിച്ചു. കവിസമ്മേളനം ഇ.ജിനൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ പുറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. ഉഷാദേവിമാരായിൽ, പൗർണ്ണമിവിനോദ്, ഹവ്വ , ദേവദാസ് ചേന്ദമംഗലം, മേരി തോമസ്,ശിവദാസ് ചമ്മണ്ട എന്നിവർ കവിതകൾ അവതരിപ്പിച്ചു.