തദ്ദേശ സ്ഥാപനങ്ങളെ ആദരിച്ചു
Tuesday 27 May 2025 12:15 AM IST
തൃശൂർ: വാർഷിക പദ്ധതിയിൽ മികച്ച നേട്ടം കൈവരിച്ച ജില്ലയിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആസൂത്രണ സമിതി യോഗത്തിൽ ആദരിച്ചു. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ കോർപ്പറേഷന് പുരസ്‌കാരം നൽകി. മികച്ച നേട്ടം കൈവരിച്ച ചാവക്കാട്, കുന്നംകുളം നഗരസഭകൾക്കും ചേർപ്പ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തുകൾക്കും 100 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് മികച്ച നേട്ടം കൈവരിച്ച 25 ഗ്രാമപഞ്ചായത്തുകളെയും ആദരിച്ചു. 111 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 104 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2025-26 വാർഷിക പദ്ധതി അന്തിമമാക്കി അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്.പ്രിൻസിന്റെ അദ്ധ്യക്ഷത വഹിച്ചു. ടി. ആർ മായക്ക് യാത്രഅയപ്പും നൽകി.കളക്ടർ അർജുൻ പാണ്ഡ്യൻ പങ്കെടുത്തു.