പ്രൊഫഷണൽ നാടക മത്സരത്തിന് തുടക്കം

Tuesday 27 May 2025 12:00 AM IST

തൃശൂർ : സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിന് കെ.ടി.മുഹമ്മദ് തിയേറ്ററിൽ തുടക്കമായി.നാടകമത്സരം അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രൊഫഷണൽ നാടകമത്സരത്തിന്റെ ജൂറി ചെയർമാൻ ഡോ.ഷിബു.എസ്.കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കരിവെള്ളൂർ മുരളി, അക്കാഡമി പ്രോഗ്രാം ഓഫീസർ വി.കെ.അനിൽ കുമാർ എന്നിവർ സംസാരിച്ചു. കോഴിക്കോട് രംഗഭാഷയുടെ മിഠായിതെരുവ് എന്ന നാടകം രാവിലെയും കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനം എന്ന നാടകം വൈകീട്ടും അരങ്ങേറി. ഇന്ന് രാവിലെ 10.30 ന് കായംകുളം ദേവാകമ്മ്യൂണിക്കേഷൻസിന്റെ വനിതാമെസ്സ് എന്ന നാടകവും വൈകീട്ട് ആറിന് സഹൃദയാനന്ദിനി നടനസഭയുടെ റിപ്പോർട്ട് നമ്പർ 79 എന്ന നാടകവും അരങ്ങേറും.